രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രം സഹിതമാണ് വാർത്ത സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്ട്സ്ആപ്പ് തുടങ്ങിയവ വഴി പ്രചരിക്കുന്നത്.
അതേസമയം, വാർത്തയ്ക്കെതിരെ വിജയരാഘവൻ രംഗത്തെത്തി. ഷൂട്ടിങ്ങിനിടയിൽ എടുത്ത ചിത്രമാണിതെന്നു വ്യക്തമാക്കിയ അദ്ദേഹം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ടി.പി. സെൻകുമാർ അറിയിച്ചു. തന്നെപ്പറ്റിയുള്ള മരണവാർത്ത പരന്നതിനെ തുടർന്ന് വിജയരാഘവൻ തന്നെയാണ് നേരിട്ട് ഡിജിപിക്കു പരാതി സമർപ്പിച്ചത്.
________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________
Like & follow our official Facebook page:
https://www.facebook.com/kalakaranmedia.official
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
https://soundcloud.com/kalakaranmedia
_________________________________
No comments:
Post a Comment