Thursday, 11 May 2017

നല്ല ഒരു കിടിലൻ ഗാനവുമായി ചിക്കൻ കോക്കാച്ചി | മിന്നാമിന്നിക്കൂടായ് മിന്നും | Chicken Kokkachi Movie Official Video Song HD


Written & Direction -Anuranjan Premji
Produced By -Thrissur Films
Music & Bgm -Jassie Gift
Lyrics - Harinarayanan, Manu Manjith
DOP- Sreekanth Easwer
Editor-Hemanth .k. Harshan
Singers - Swetha Mohan, pushpavathi,Jassie Gift,Hisham Abdul Wahab,Ramesh babu,Anu Praveen

Lyrics:-
മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാററ്(2)
മൂവന്തിക്കാ മാനം ചിന്തും ചിന്തൂരം
നെറ്റിപ്പൊട്ടായ് ചാർത്തീടും പെണ്ണ്
കുട ചൂടുന്നീ പേരാൽക്കൊമ്പിൽ
മണിമൈനയ്ക്കോ കല്ല്യാണമായി
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ
മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാററ് മൂവന്തിക്കാ
മാനം ചിന്തും ചിന്തൂരം നെറ്റിപ്പൊട്ടായ്
ചാർത്തീടും പെണ്ണ് കണ്ണാടിയാം
കുഞ്ഞോളത്തിൽ അലിയുവാൻ
ഒഴുകുവാൻ വന്നില്ലേ വെയിലിതിലൂടെ
മീനച്ചൂടിൽ കൊടിയേറുന്നേ പൂരങ്ങൾ
മാരിക്കോളിൻ തുടി കൊട്ടുന്നേ
മേഘങ്ങൾ പീലിത്തെന്നൽ ഇളംമെയ്യിൽ
മുത്തുമ്പോൾ നാണിക്കുന്നോ ഒരു
കൈതപ്പൂവിങ്ങ്. മിന്നാമിന്നിക്കൂടായ്
മിന്നും നാടാണ് ചൂളം മൂളി പോരുന്നു
കാററ് കുട ചൂടുന്നീ പേരാൽക്കൊമ്പിൽ
മണിമൈനയ്ക്കോ കല്ല്യാണമായി ഒരു
കുരവയ്ക്കായ് കുഞ്ഞാറ്റകൾ ഇനി
വരവേൽക്കാൻ പൂമേളങ്ങൾ
ചാഞ്ചാടുന്നോ നെൽപാടങ്ങൾ
കൊയ്തിടാൻ അരികിലായ് ഓമൽ
കുരുവികളെത്തി അന്തിക്കള്ളിൻ നുര
ചിന്തീടും നേരത്തോ നാടൻചിന്തിൻ ചെറു
ചെപ്പെല്ലാം തപ്പണ്ടേ സ്നേഹം വാഴും ഈ
തൂവൽതീരത്ത് വെള്ളിത്തിങ്കൾ തിരി
നാളം നീട്ടുന്നു⁠⁠⁠⁠ മിന്നാമിന്നിക്കൂടായ് മിന്നും
നാടാണ് ചൂളം മൂളി പോരുന്നു കാററ് കുട
ചൂടുന്നീ പേരാൽക്കൊമ്പിൽ
മണിമൈനയ്ക്കോ കല്ല്യാണമായി ഒരു
കുരവയ്ക്കായ് കുഞ്ഞാറ്റകൾ ഇനി
വരവേൽക്കാൻ പൂമേളങ്ങൾ
____________________________________
Follow us on Facebook:- like kalakaran media official facebook page
https://www.facebook.com/kalakaranmedia.official
____________________________________
Download high quality original karaoke mp3
Subscribe our official SoundCloud:-
https://soundcloud.com/kalakaranmedia
____________________________________
________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________

Wednesday, 10 May 2017

നടൻ വിജയരാഘവന്റെ പേരിലും വ്യാജ മരണ വാർത്ത.


രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രം സഹിതമാണ് വാർത്ത സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്ട്സ്ആപ്പ് തുടങ്ങിയവ വഴി പ്രചരിക്കുന്നത്.

അതേസമയം, വാർത്തയ്ക്കെതിരെ വിജയരാഘവൻ രംഗത്തെത്തി. ഷൂട്ടിങ്ങിനിടയിൽ എടുത്ത  ചിത്രമാണിതെന്നു വ്യക്തമാക്കിയ അദ്ദേഹം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ടി.പി. സെൻകുമാർ അറിയിച്ചു. തന്നെപ്പറ്റിയുള്ള മരണവാർത്ത പരന്നതിനെ തുടർന്ന് വിജയരാഘവൻ തന്നെയാണ് നേരിട്ട് ഡിജിപിക്കു പരാതി സമർപ്പിച്ചത്.
________________________________
Subscribe & watch our official YouTube channel :
https://www.youtube.com/channel/UCEoNaj63HgP_eAg0nypisdA
________________________________
Like  & follow our official Facebook page:
https://www.facebook.com/kalakaranmedia.official
________________________________
Subscribe our official SoundCloud
Listen & download original mp3 karaoke track
https://soundcloud.com/kalakaranmedia
_________________________________

Tuesday, 9 May 2017

വൈറലായി ഗോദ മേക്കിങ് വീഡിയോ

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിർമിച്ചു ടോവീനോ തോമസിനെ നായകനാക്കി ബേസിൽജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഗോദ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പൂർണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഗോദ.
ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രാകേഷ് മണ്ടോടിയാണ് ( തിരയുടെ രചയിതാവ്)ഗോദയുടെ തിരക്കഥ രചിക്കുന്നത്. 

Monday, 8 May 2017

ഒരു കിടിലൻ ട്രയ്ലറുമായി അച്ചായൻസ് എത്തി

ആടുപുലിയാട്ടത്തിനു ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടുമൊന്നിക്കുന്ന അച്ചായൻസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ആദിൽ, സഞ്ജു ശിവറാം, അമല പോൾ, ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താര തുടങ്ങി വൻതാരനിര അണിനിരക്കുന്ന ചിത്രമാണ് അച്ചായൻസ്

അഞ്ച്‌ നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേക നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നതാണ്. ദേശീയ അവാർഡ്‌ ജേതാവ്‌ പ്രകാശ്‌ രാജ്‌ നീണ്ട ഇടവേളയ്ക്ക്‌ ശേഷം വീണ്ടും ഈ ചിത്രത്തിലൂടെ  മലയാളത്തിൽ അഭിനയിക്കുന്നു. സിനിമയുടെ തിരക്കഥ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്. ‌ കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു ഫൺ ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിരിക്കും അച്ചായൻസ്.
പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം നിർവഹിക്കുന്നു. ഫോർട്ട്കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്‌ എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. ഡിഎൻവിപി ക്രിയേഷൻസിന്റെ ബാനറിൽ സികെ പത്മകുമാറാണ് നിർമാണം.

Saturday, 6 May 2017

Kunnimani kannazhake... malayalam song Lyrics & karaoke download link | Movie: priyam (2000)

Download kunnimani kannazhake track (karaoke) :- https://soundcloud.com/kalakaranmedia/kunnimani-kannazhake-karaoke-malayalam-movie-priyam
___________________________________
Lyrics:-
(m) കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം
കതിരണിയാനിതിലേ പോരുമോ ഇതിലേ പോരുമോ
(f) പൊന്നിതളേ നിന്നരികില്‍ കനകം മുത്തും
കുളിരലയായൊരു നാള്‍ ഞാന്‍ വരും ഒരു നാള്‍ ഞാന്‍ വരും
(m)നറുവെണ്ണിലാമണിത്തൂവല്‍ കുടമുല്ല പൂത്തൊരീ നാളില്‍
എഴുതിയ നിറങ്ങളേ
(m) കുന്നുമണിക്കണ്ണഴകേ പനിനീര്‍പ്പാടം
കതിരണിയാനിതിലേ പോരുമോ ഇതിലേ പോരുമോ

(f) ലലലാ..........

(m) തേന്‍തുള്ളിപ്പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
നീലരാവു പിറന്നാളുണ്ടതു നീയറിഞ്ഞില്ലേ
(f) പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളിക്കൂട്ടില്‍
പാരിജാതപ്പെണ്ണുണര്‍ന്നതു പണ്ടുപണ്ടല്ലേ
(m) വിളിക്കാതെ വന്നു വിളക്കായി നിന്നു
നിനക്കെന്‍റെ രാഗം സ്വരച്ചിന്തു തന്നു
ഉഷസ്സിന്‍റെ തേരില്‍ മുഖശ്രീ തെളിഞ്ഞു
(m) കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം
കതിരണിയാനിതിലേ പോരുമോ
(f) ഒരു നാള്‍ ഞാന്‍ വരും

ലലലലാ .........

(m) കായല്‍ക്കുളിരോളം കഥ പാടിത്തരുവോളം
കാത്തിരുന്ന മിഴിക്കിനാവു കണ്ണടഞ്ഞില്ലേ
(f) കൈതലോടും നേരം നിളമേതിരിഞ്ഞ വികാരം
ആയിരം പൊന്‍താരങ്ങള്‍ കണ്ടറിഞ്ഞില്ലേ
(m) ഇണയ്ക്കായൊരംഗം നിനക്കായി നല്‍കാം
തുണക്കായി മുന്നില്‍ കരംനീട്ടി നില്‍കാം
(f) തുടിക്കുന്ന താളം കിളിച്ചുണ്ടിലേകാം
// കുന്നുമണിക്കണ്ണഴകേ.........//
____________________________________
Watch video song:- https://m.facebook.com/story.php?story_fbid=1839985939594272&id=1835760640016802
____________________________________
Movie: #Priyam (2000)
Director: #Vasudev_Sanal
Lyrics: #S_Ramesan_Nair
Music: #Berny_Ignatius
Singer: #K_J_Yesudas

Kaikkudanna Niraye ... Malayalam song Lyrics & karaoke download link | Movie: Maayaamayooram (1993)

Download Kaikkudanna Niraye track (Karaoke) :- https://soundcloud.com/kalakaranmedia/kaikkudanna-niraye-malayalam-karaoke
__________________________________
Lyrics :-
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍‌ക്കിളിപ്പാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും

ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ...
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം

കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍‌ക്കിളിപ്പാട്ടുമായ്
ഇതളടര്‍ന്ന വഴികള്‍നീളെ വിളയും വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും

മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൗനങ്ങളില്‍
ലയവീണയരുളും ശ്രുതിചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന)
___________________________________
Watch video song:- https://m.facebook.com/story.php?story_fbid=1847724465487086&id=1835760640016802
___________________________________
Movie: #Maayaamayooram (1993)
Director: #Sibi_Malayil
Lyrics: #Gireesh_Puthenchery
Music: #Raghu_Kumar
Singers : #K_J_Yesudas, #S_Janaki

Friday, 5 May 2017


https://www.facebook.com/kalakaranmedia.official
കൂടുതൽ കലാപരമായ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ലൈക്ക് ചെയ്യൂ കലാകാരൻ മീഡിയ ഒഫീഷ്യൽ ഫേസ്ബുക് പേജ്

കലാകാരൻ മീഡിയക്ക് ആശംസകളുമായി ഫ്ലവർസ് കോമഡി ഉത്സവം താരം വിവേക് ഭൂഷൻ | Viral cut | Flowers | Vivek

കലാകാരൻ മീഡിയക്ക് ആശംസകളുമായി ഫ്ലവർസ് കോമഡി ഉത്സവം താരം വിവേക് ഭൂഷൻ | Viral cut | Flowers | Vivek  👍👍 Kalakaran Media കലാകാരൻ മീഡി...