Monday, 8 May 2017

ഒരു കിടിലൻ ട്രയ്ലറുമായി അച്ചായൻസ് എത്തി

ആടുപുലിയാട്ടത്തിനു ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടുമൊന്നിക്കുന്ന അച്ചായൻസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ആദിൽ, സഞ്ജു ശിവറാം, അമല പോൾ, ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താര തുടങ്ങി വൻതാരനിര അണിനിരക്കുന്ന ചിത്രമാണ് അച്ചായൻസ്

അഞ്ച്‌ നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേക നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നതാണ്. ദേശീയ അവാർഡ്‌ ജേതാവ്‌ പ്രകാശ്‌ രാജ്‌ നീണ്ട ഇടവേളയ്ക്ക്‌ ശേഷം വീണ്ടും ഈ ചിത്രത്തിലൂടെ  മലയാളത്തിൽ അഭിനയിക്കുന്നു. സിനിമയുടെ തിരക്കഥ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്. ‌ കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു ഫൺ ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിരിക്കും അച്ചായൻസ്.
പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം നിർവഹിക്കുന്നു. ഫോർട്ട്കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്‌ എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. ഡിഎൻവിപി ക്രിയേഷൻസിന്റെ ബാനറിൽ സികെ പത്മകുമാറാണ് നിർമാണം.

No comments:

Post a Comment

കലാകാരൻ മീഡിയക്ക് ആശംസകളുമായി ഫ്ലവർസ് കോമഡി ഉത്സവം താരം വിവേക് ഭൂഷൻ | Viral cut | Flowers | Vivek

കലാകാരൻ മീഡിയക്ക് ആശംസകളുമായി ഫ്ലവർസ് കോമഡി ഉത്സവം താരം വിവേക് ഭൂഷൻ | Viral cut | Flowers | Vivek  👍👍 Kalakaran Media കലാകാരൻ മീഡി...